മേരിക്കുഞ്ഞിനു അന്ന് 12 വയസ്സിനടുത്ത് പ്രായമേ ഉണ്ടായിരുന്നുള്ളൂ....കൂട്ടുകാര്‍ക്കൊപ്പം കളിച്ചും,രസിച്ചും നടക്കേണ്ട പ്രായം...ആ കുഞ്ഞു പ്രായത്തിലാണ്, മനുഷ്യകുലം ഇന്നേ വരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത "രക്ഷയെ" അല്ലെങ്കില്‍ "രക്ഷകനെ" ഗര്‍ഭം ധരിക്കാനുള്ള ആ വലിയ ദൌത്യം സ്വര്ഗസ്ഥനായ പിതാവ് കുഞ്ഞു മേരിയെ ഏല്‍പ്പിച്ചത്...ഉള്‍ക്കൊള്ളാന്‍ പ്രയാസ്സമായിരുന്നെങ്കിലും മേരിക്ക് യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല...പരിശുദ്ധാത്മാവില്‍ നിന്നും ലഭിച്ച അറിവിന്റെ നിറവില്‍ അവള്‍ പറഞ്ഞു; ഇതാ കര്‍ത്താവിന്റെ ദാസ്സി...നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ...( ലൂക്കാ 1:38)
മേരി ഏറ്റെടുത്ത ആ വലിയ ഉത്തരവാദിത്വത്തിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം."നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും" എന്ന ശിമയോന്‍ പ്രവാചകന്റെ പ്രവചനം , തന്നെയും തന്റെ പുത്രനെയും കുറിച്ചാനെന്നു മേരിക്കറിയാമായിരുന്നു.. തന്റെ ദിവ്യ പുത്രനെ വഹിക്കാന്‍ ഇവളെക്കാള്‍ യോഗ്യതയുള്ള മറ്റൊരു ഉദരം അന്ന് വരെ ഉണ്ടായിട്ടില്ലെന്നും, ഇനി ഉണ്ടാവില്ലെന്നും അറിഞ്ഞ പിതാവായ ദൈവത്തിന്റെ കല്‍പ്പന നിറഞ്ഞ മനസ്സോടെ അവള്‍ സ്വീകരിച്ചു...പരിശുദ്ധാത്മാവിന്റെ കൃപയാല്‍ നിറഞ്ഞ അവള്‍ക്കു ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ...."അവിടുത്തെ ഹിതം എന്നില്‍ നിറവേറട്ടെ".
പിന്നീടങ്ങോട്ട് നമുക്ക് കാണാന്‍ കഴിയുന്നത് പരിശുദ്ധ അമ്മ സഹിച്ച മാനസികവും ശാരീരികവും ആയ യാതനകള്‍ ആണ്...പൂര്‍ണ്ണ ഗര്‍ഭിണിയായ അമ്മ ഉണ്ണിയെ പ്രസവിക്കാന്‍ ഒരു ഇടം കണ്ടെത്താനാകാതെ ജെറുസലേം നഗരി മുഴുവന്‍ നടന്നു...അവസാനം കോരിത്തരിക്കുന്ന തണുപ്പുള്ള ഒരുരാത്രിയില്‍ ഒരു കാലിത്തൊഴുത്തില്‍ ആ അമ്മ തന്റെ പുണ്യതാതന് ജന്മം നല്‍കി..വൈക്കോല്‍ കച്ച കൊണ്ട് ആ അമ്മ തന്റെ കുഞ്ഞിനെ മറച്ചു...അവിടെ തുടങ്ങിയ ആ സഹനത്തിന്റെ യാത്ര, കാല്‍വരിയിലെ കുരിശിന്‍ ചുവടു വരെ നീണ്ടു...അവസാനം തന്റെ മകനെ കുരിശുമരണത്തിനു വിട്ടുകൊടുത്തു..... കുരിശില്‍ കിടന്നു കൊണ്ട് തന്റെ മകന്‍ മനുഷ്യകുലത്തെ മുഴുവനായും തന്നെ ഏല്‍പ്പിച്ചപ്പോളും ആ അമ്മയ്ക്കറിയാമായിരുന്നു, അവിടം കൊണ്ടും അമ്മയുടെ വേദന തീരുന്നില്ലെന്ന്...എങ്കിലും അമ്മ ആ ദൌത്യവും ഏറ്റെടുത്തു, കാരണം ഈ മനുഷ്യമക്കള്‍ക്ക് വേണ്ടി തന്റെ മകന്റെ പക്കല്‍ മധ്യസ്ഥം വഹിക്കാന്‍ തന്നെക്കാള്‍ യോഗ്യയായ വേറെ ആരുമില്ലെന്ന ആ സത്യവും അവള്‍ തിരിച്ചറിഞ്ഞു...അങ്ങനെ അവള്‍ അവളുടെ നയനങ്ങള്‍ നമ്മുടെ സഹനങ്ങള്‍ക്ക് നേരെ എന്നേക്കുമായി തുറന്നു... .നമ്മുടെ രോദനങ്ങള്‍ അമ്മയുടെ ചെവികളില്‍ അലയടിച്ചു...ആശ്വാസത്തിന്റെ റോസാ പുഷ്പ്പങ്ങള്‍ ആ അമ്മ നമ്മളിലേക്കെത്തിച്ചു...
ദുഖങ്ങളും,വേദനകളും നമ്മുടെ ജീവിതത്തില്‍ ഒരുപാടുണ്ടാകാറുണ്ട്....എന്നാല്‍ അവയെല്ലാം നമ്മുടെ നന്മയ്ക്കായി മാറ്റുന്ന ദൈവത്തിന്റെ പദ്ധധി നാം ഒരിക്കലും തിരിച്ചറിയാറില്ല....പരിശുദ്ധ അമ്മയെപ്പോലെ പരിശുദ്ധാത്മാവിന്റെ കൃപ ലഭിച്ചാല്‍ മാത്രമേ ആ തിരിച്ചറിവ് നമുക്ക് ലഭിക്കൂ...ദൈവം നമ്മെ ഏല്‍പ്പിക്കുന്ന ഓരോ ദൌത്യത്തിനും അത് ചെറുതാണെങ്കിലും, വലുതാണെങ്കിലും വളരെയേറെ അര്‍ത്ഥങ്ങള്‍ ഉണ്ട്..അത് മനസ്സിലായാല്‍ ഒന്നും നമുക്കൊരു ഭാരമായി തോന്നില്ല...കാരണം ഏല്‍പ്പിക്കുന്ന ദൈവത്തിനറിയാം അത് നടത്താനുള്ള കഴിവ് നമുക്കുണ്ടെന്ന്...അതിനുള്ള ശക്തി അവിടുന്ന് തന്നെ നമുക്ക് തരും...അതേറ്റു വാങ്ങാനുള്ള മനസ്സ് മാത്രം ഉണ്ടായാല്‍ മതി..
പരിശുദ്ധ അമ്മയോട് ചെര്ന്നുനിന്നുകൊണ്ട് മനോഹരമായ ആ വരികൾ നമുക്കും ആലപിക്കാം, അപെക്ഷിക്കാം..
"പരിശുദ്ധ മറിയമേ,യേശുവിന്‍ അമ്മെ,
പാപികള്‍ ഞങ്ങള്‍ക്കായി പ്രാര്ത്തിക്കണേ
ഇപ്പോഴും, മൃത്യുവിന്‍ നേരവും നീ
ഞങ്ങള്‍ക്കായി പ്രാര്‍തിക്കണേ"
പാപികള്‍ ഞങ്ങള്‍ക്കായി പ്രാര്ത്തിക്കണേ
ഇപ്പോഴും, മൃത്യുവിന്‍ നേരവും നീ
ഞങ്ങള്‍ക്കായി പ്രാര്‍തിക്കണേ"

