ഈശോയുടെ തിരുഹൃദയം നമ്മോടുള്ള സ്നേഹത്താല്‍ നിറഞ്ഞതായിരുന്നു..മനുഷ്യമക്കളെ പാപത്തില്‍ നിന്നും പാപാന്ധകാരത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആ തിരുഹൃദയം കുന്തത്താല്‍ കുത്തപ്പെട്ടു..കീറി മുറിക്കപ്പെട്ടു..എങ്കിലും അതില്‍ നിന്നും കവിഞ്ഞൊഴുകിയ സ്നേഹത്തിന്റെ അളവിന് മാത്രം ഒരു കുറവും സംഭവിച്ചില്ല...മനുഷ്യകുലത്തെ മുഴുവനും തന്നിലേക്ക് ചേര്‍ത്ത് നിറുത്തിക്കൊണ്ട് അവിടുന്ന് നമുക്ക് രക്ഷ വാരിക്കോരി നല്‍കി...
ഒന്‍പതാം നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരീത മറിയത്തിനു പ്രത്യക്ഷപ്പെട്ടു കൊണ്ട് തിരുഹൃദയത്തോട് ആദരവ് കാണിക്കെണ്ടാതിന്റെ പ്രാധാന്യത്തെപ്പറ്റി ഈശോ നമുക്ക് വെളിപ്പെടുത്തിത്തന്നു...ഈശോയുടെ തിരുഹൃദയം 12 വാഗ്ദാനങ്ങൾ തന്റെ ഭക്തർക്കുവേണ്ടി വിശുദ്ധ മാർഗ്ഗരീത്തായോടു പറഞ്ഞിരുന്നു.
1. അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നൽകും .
2. അവരുടെ കുടുംബങ്ങളിൽ ഞാൻ സമാധാനം പുലർത്തും .
3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും .
4. ജീവിതത്തിൽ വിശിഷ്യ മരണനേരത്തും ഞാൻ അവരുടെ ദൃഢമായ അഭയമായിരിക്കും .
5. അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാൻ അനുഗ്രഹിക്കും .
6. പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദർശിക്കും .
7. മന്ദഭക്തർ തീഷ്ണതയുള്ളവരാകും .
8. തീഷ്ണതയുള്ള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും.
9. എന്റെ ഹൃദയത്തിന്റെ ഒരു ചിത്രംവച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാൻ ആശീർവദിക്കും .
10. കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള ശക്തി ഞാൻ പുരോഹിതർക്കു നല്കും .
11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ ഉല്ലിഖിതമാകും അവ നീക്കപ്പെടുന്നതല്ല .
12. ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ അത്യാവശ്യമായ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല .
നമുക്ക് നല്കിയ ആ വാഗ്ദാനങ്ങളിലൂടെ അവിടുന്ന് നമ്മോടു ആവശ്യപ്പെടുന്നത് മറ്റൊന്നുമല്ല; നീ നിന്റെ ദൈവമായ കര്താവിനെ പൂര്ണ്ണ ഹൃദയത്തോടെ ആദരിക്കുക. അവിടുത്തേക്കു അര്ഹമായ സ്ഥാനം നൽകുക. കാരണം അവിടുന്നാണ് നിന്റെ രക്ഷകൻ. അവിടുന്ന് മാത്രമാണ് ആവശ്യങ്ങളിലും, വേദനയിലും നിന്റെ ആശ്രയം . അവനിലൂടെയല്ലാതെ നിനക്ക് രക്ഷ സാധ്യമല്ല.
മരിച്ചിട്ടും മരിക്കാത്ത അവിടുത്തെ ആ വന്ദ്യഹൃദയം ലോകത്തിനു മുഴുവനും രക്ഷയുടെ മാര്‍ഗം കാണിച്ചുതന്നു...അവസാന നിമിഷിത്ത്തില്‍ പോലും....കുരിശില്‍ കിടന്നു കൊണ്ട് അവിടുന്ന് കാണിച്ച ആ അവസാന അത്ഭുതത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നതും അതാണ്...ജീവനും ശരീരവും ദൈവത്തിനു സമര്‍പ്പിച്ചിട്ടും അവിടുത്തെ തിരുഹൃദയം പിന്നെയും തുടിച്ചു...ഒരാത്മാവിനെക്കൂടെ രക്ഷിക്കാന്‍ സാധിച്ചെങ്കില്‍ എന്ന് അത്യധികമായി ആഗ്രഹിച്ചുകൊണ്ട്...അവസാന സമയങ്ങളില്‍ കുരിശില്‍ കണ്ടതു അതിന്റെ വ്യക്ത്തമായ പ്രതിഫലനമാണ്...
“അവര്‍ യേശുവിനെ സമീപിച്ചപ്പള്‍ അവിടുന്ന് മരിച്ചു കഴിഞ്ഞു എന്നു കാണുകയാല്‍ അവന്‍റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളില്‍ ഒരുവന്‍ കുന്തംകൊണ്ട് അവന്‍റെ പാര്‍ശ്വത്തില്‍ കുത്തി. ഉടനെ രക്തവും വെള്ളവും അവിടെനിന്നു പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെയാണ് സാക്ഷൃപ്പെടുത്തിയിരിക്കുന്നത്. അയാളുടെ സക്ഷൃം സത്യമാണ്.” യോഹ. 19, 33-35. മരണത്തിനു കീഴടങ്ങിയിട്ടും അവിടുത്തെ വിലാവില്‍ നിന്ന് രക്തവും വെള്ളവും ഒഴുകി..ആ അവസാനതുള്ളി രക്തവും ഒരു പാപിയുടെ ജീവനുവേണ്ടി അവിടുന്ന് നൽകി. അത്രമാത്രം കരുണാലുവായ യേശുനാഥനെയാണ് നാം ബൈബിളിൽ ഉടനീളം കാണുന്നത്. ആ യേശുനാഥന്റെ ഉയിര്പ്പ് ആഘോഷിച്ച ഈ അവസരത്തിൽ ആ ജീവിതത്തിന്റെ വലിയ നനമകൾ നമുക്കും സ്വായത്തമാക്കാൻ ശ്രമിക്കാം. അതുവഴി നിത്യജീവൻ സ്വന്തമാക്കാം.

No comments:
Post a Comment